സൈനബ അതു കണ്ടില്ലായിരുന്നെങ്കിൽ, നടുക്കം മാറാതെ കരുനാഗപ്പള്ളി

Advertisement

കരുനാഗപ്പള്ളി. ശുചീകരണ തൊഴിലാളിയുടെ അവസരോചിതമായ ഇടപെടൽ കൊണ്ട്  ഒഴിവായത് വൻ ദുരന്തം.  ട്രെയിൻ പുറപ്പെടാൻ സെക്കൻ്റുകൾ മാത്രം ഉള്ളപ്പോഴാണ് റെയിൽവേ ട്രാക്കിലെ വിള്ളൽ  സൈനബയെന്ന ശുചീകരണ തൊഴിലാളിയുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് നടന്നത് ഞെട്ടിക്കും ക്ലൈമാക്സ്.


കൊല്ലം കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ  സൈനബ ജോലിക്ക് എത്തി റെയിൽവേ സ്റ്റേഷൻ പരിസരത്തും ട്രാക്കിന് സമീപത്തുമുള്ള മാലിന്യങ്ങൾ മാറ്റുന്നതിനിടെയാണ് ട്രാക്കിലെ വിള്ളൽ ശ്രദ്ധയിൽപ്പെടുന്നത്. 
ആലോചിച്ചു നിൽക്കാൻ സൈനബയുടെ മുന്നിൽ അധിക സമയം ഉണ്ടായിരുന്നില്ല. മാലിന്യം  നിറച്ച ചാക്ക്  വിള്ളൽ കണ്ട ഭാഗത്ത്   ലോക്കോ പൈലറ്റിന്റെ ശ്രദ്ധ ക്ഷണിക്കും വിധം
അടയാളം ചെയ്ത ശേഷം റെയിൽവേ ട്രാക്കിലൂടെ സ്റ്റേഷനിലേക്ക് സൈനബ ഓടി. ഈ സമയം കൊല്ലം-  ആലപ്പുഴ പാസഞ്ചർ ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ പുറപ്പെടാൻ തുടങ്ങിയിരുന്നു. സൈനബ വിളിച്ചു കൂവുന്നത് കണ്ട് ട്രയിൻ നിർത്തി


ഉടൻ തന്നെ ലോക്കോ പൈലറ്റും ഗാർഡും ട്രെയിനിൽ നിന്ന് ഇറങ്ങി  വിള്ളൽ കണ്ട ഭാഗത്ത് എത്തി പരിശോധന നടത്തി. ഉടൻ   റെയിൽവേ ഉദ്യോഗസ്ഥർ എത്തി വിള്ളൽ മാറ്റുകയായിരുന്നു. സൈനബയുടെ ജാഗ്രതയും ഇടപെടലും കൊണ്ട് ഒഴിവായത്   വൻ ദുരന്തമാണ്.
സൈനബുടെ ഇടപെടലിനെ  ട്രെയിനുകളിലെ യാത്രക്കാരും റെയിൽവേ ഉദ്യോഗസ്ഥരും  അഭിനന്ദിച്ചു.  1996 മുതൽ റെയിൽവേയിൽ  താൽക്കാലിക ശുചീകരണ തൊഴിലാളി യായി  സേവനമനുഷ്ഠിച്ചു വരികയാണ് സൈനബ.

Advertisement