ക്ഷേത്രത്തിൽ സദ്യ കഴിക്കാൻ എത്തിയ വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്   പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്  പിടിയിൽ

Advertisement

കണ്ണനല്ലൂർ. ക്ഷേത്രത്തിൽ സദ്യ കഴിക്കാൻ എത്തിയ വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്   പീഡിപ്പിക്കാൻ ശ്രമിച്ചയാൾ 35 കാരൻ പിടിയിൽ.
കണ്ണനല്ലൂർ മുട്ടക്കാവ്  സ്വദേശി സുരേഷാണ്  പിടിയിലായത്.മറ്റൊരു വഴിയിലൂടെ വേഗത്തിൽ ഭക്ഷണം വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പീഡനശ്രമം. 


കൊല്ലം തഴുത്തല മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട്  നടന്ന സമൂഹ സദ്യയിൽ പങ്കെടുക്കാനായി എത്തിയ 75 വയസ്സ് പ്രായമുള്ള വയോധികയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.അന്നദാനത്തിനായി എത്തിച്ചേർന്ന വയോധികയെ മറ്റൊരു വഴിയിലൂടെ വേഗത്തിൽ ഭക്ഷണം വാങ്ങി നൽകാമെന്ന്   തെറ്റിദ്ധരിപ്പിച്ച സുരേഷ്  സമീപത്തെ ഒഴിഞ്ഞ വീട്ടിൻ്റെ അടുത്തേക്ക്  കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വീടിൻറെ സ്റ്റേയറിനടിയിലേക്ക്  വയോധികയെ തള്ളിയിട്ട ശേഷം കൈയ്യിൽ കരുതീയിരുന്ന  തോർത്ത് വയോധികയുടെ വായിൽ തിരുകി കയറ്റിയ ശേഷം  പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വയോധികയുടെ  ബഹളം കേട്ട അയൽവാസികളും നാട്ടുകാരും സ്ഥലത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്. 
    നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് കണ്ണനല്ലൂർ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.കണ്ണനല്ലൂർ സബ് ഇൻസ്പെക്ടർ ജിബിൻ,ഗ്രേഡ് Si ഹരി സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.വയോധികയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക  ചികിത്സ നൽകി.


Advertisement