കൊല്ലം.ലോട്ടറി ടിക്കറ്റിന്റെ നമ്പർ തിരുത്തി പണം തട്ടിയെടുക്കുന്ന വിരുതൻ പൂയപ്പള്ളി പോലീസിന്റെ പിടിയിൽ
പുനലൂർ വെഞ്ചേമ്പ് സ്വദേശി ഷാജാണ് പോലീസിൻ്റെ പിടിയിലായത്.ഇയാൾ മുൻപും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ്
വഴിയോര ലോട്ടറി കച്ചവടക്കാരുടെ മുന്നിൽ ബൈക്കിൽ എത്തുന്ന പ്രതി തന്റെ കൈവശം ഉള്ള തിരുത്തിയ ടിക്കറ്റ് നൽകി എന്തെങ്കിലും സമ്മാനം അടിച്ചിട്ടുണ്ടോയെന്ന് നോക്കാൻ ആവശ്യപ്പെടും.5000 രൂപ ലോട്ടറി സമ്മാനം ഉണ്ടെന്ന് കേൾക്കുമ്പോൾ 2500 രൂപ പണമായും ബാക്കി 2500 രൂപക്ക് ലോട്ടറി ടിക്കറ്റായും വാങ്ങും.പിന്നീട് ഈ വഴിയോര കച്ചവടക്കാർ അവർ ടിക്കറ്റെടുക്കുന്ന ഹോൾ സെയിൽ ഡിപ്പോയിൽ കൊണ്ടു കൊടുക്കുമ്പോഴാണ് തിരുത്തിയ ടിക്കറ്റുകൾക്കാണ് താൻ പണം നൽകിയതെന്ന അബദ്ധം വഴിയോരകച്ചവടക്കാർ മനസിലാക്കുന്നത്. അപ്പോഴേക്കും ഷാജ് അടുത്ത സ്ഥലത്ത് ഇതേ രീതിയിൽ പണം തട്ടിപ്പ് നടത്തി കൊണ്ടിരിക്കും.കൂടുതലും കൈക്കുഞ്ഞുങ്ങളുമായി ഈ കഠിന ചൂടത്ത് നിൽക്കുന്ന സ്ത്രീകളേയും,
മുചക്ര വാഹനത്തിൽ അന്നന്ന് ഉള്ള ഉപജീവന മാർഗ്ഗത്തിനായി ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്ന വികലാംഗരേയുമാണ് ഇയാൾ കൂടുതലും പറ്റിക്കുന്നത്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾ പാവപ്പെട്ടവരെ പറ്റിച്ച് സുഖിച്ച് ജീവിച്ചു വരുന്നതിനിടയിലാണ് പോലീസ് പിടിയിലാകുന്നത്.കഴിഞ്ഞ മാസം ഓയൂർ നഗരൂർ കൊടു വഴന്നൂർ ചെപ്രാംകാട് ചരുവിള പുത്തൻ വീട്ടിൽ വികലാംഗനായ നൗഷാദിന്റെ പക്കൽ നിന്നും ഇയാൾ 5000 രൂപ ഇതേ രീതിയിൽ പറ്റിച്ചു കടന്നു കളഞ്ഞു.തുടർന്ന് പൂയപ്പള്ളി പോലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
ഇയാൾക്കെതിരെ ചടയമംഗലം, കായംകുളം, പാരിപ്പള്ളി, എഴുകോൺ, കൊട്ടാരക്കര എന്നീ സ്റ്റേഷൻ പരിധികളിൽ നിരവധി കേസുകൾ നിലവിലുണ്ട്.എസ് ഐ മാരായ രജനീഷ്, അനീസ്, ബിനീഷ് പാപ്പച്ചൻ, ബിനു ജോർജ്, കൃഷ്ണകുമാർ,സി.പി.ഒ അൻവർ എന്നി വരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എക്സൈസ് ഡിപ്പാർട്ട്മെന്ററിൽ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.