കരുനാഗപ്പള്ളി. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ മൂന്നാമത് മേൽപ്പാലം കൂടി യാഥാർത്ഥ്യമാവുകയാണ് പുതിയകാവ് ചക്കുവള്ളി റോഡിൽ ചുറ്റുമൂല റെയിൽവേ മേൽപ്പാലം ഇന്ന് ടെൻഡർ ചെയ്യുന്നതാണെന്ന് കിഫ്ബി ഉദ്യോഗസ്ഥർ അറിയിച്ചതായി മഹേഷ് എംഎൽഎ.
റെയിൽവേ മേൽ പാലത്തിന്റെ ജനറൽ അറേഞ്ച് മെന്റ് ഡ്രോയിങ്ങിന് 2022 ആഗസ്റ്റ് മാസം എട്ടാം തീയതി റെയിൽവേയുടെ അനുമതി ലഭിച്ചു.56 സ്വകാര്യ വ്യക്തികളിൽ നിന്നായി10.25 കോടി രൂപ ചിലവഴിച്ച് ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തീകരിച്ചിട്ടുള്ളതാണ്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായ ശേഷം പുതിയ ഡ്രോയിങ്ങിന് സാങ്കേതിക അനുമതി ലഭ്യമാക്കുകയും കിഫ്‌ബി യിൽ നിന്ന് 39.53 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതി ലഭിക്കുകയും ചെയ്തു. മേൽപ്പാലത്തിന്റെ ടെൻഡർ നടപടികൾക്ക് ഇന്ന് തുടക്കം കുറിക്കുമെന്ന് സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. ഈ റെയിൽവേ മേൽപ്പാലത്തിന്റ സ്പാനും അപ്രോച്ച് റോഡും ഉൾപ്പെടെ 583 മീറ്റർ നീളവും, ഒരു വശം നടപ്പാതയോട് കൂടി 10.20 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമ്മാണം വിഭാവനം ചെയ്തിട്ടുള്ളത്. പാലത്തിന്റെ റെയിൽവേ സ്പാൻ റെയിൽവേ നേരിട്ടാണ് നിർമ്മിക്കുന്നത്. റെയിൽവേ സ്പാൻ ഒഴികെ 24.19 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഏതാനും ആഴ്ചൾക്കകം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും സി ആർ മഹേഷ് എംഎൽഎ അറിയിച്ചു.
REP PIC