അംബികോദയം സ്കൂളിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

Advertisement

കുന്നത്തൂർ: കുന്നത്തൂർ നെടിയവിള വി.ജി.എസ്.എസ് അംബികോദയം ഹയർ സെക്കൻ്ററി സ്കൂളിലെ പച്ചക്കറിയുടെ ആദ്യത്തെ വിളവെടുപ്പ് നടന്നു.കുന്നത്തൂർ ഗ്രാമപഞ്ചായത്ത് അംഗം പ്രഭാകുമാരി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് അജിത് കുമാർ അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ നന്ദകുമാർ,കൃഷി അസി.അനീഷ്,നൂൺമിൽ ഓഫീസർ ബിജു, എച്ച്.എം പ്രസീദ,ഗ്രാമപഞ്ചായത്ത് അംഗം അനില,രാധാകൃഷ്ണ,ആർ.ശ്യാം ,ശ്രീജിത്ത്,ഗിരീഷ്,ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുത്തു.കുന്നത്തൂർ കൃഷിഭവന്റെയും പഞ്ചായത്തിൻ്റെയും മേൽനോട്ടത്തിൽ സ്കൂളിലെ കൃഷി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 80 സെന്റോളം വരുന്ന സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തിയത്.ചീര,മത്തൻ,വെള്ളരി,വെണ്ട, ചീനി,വാഴ,മുളക്,തക്കാളി,കുമ്പളങ്ങ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.വിളവെടുത്ത പച്ചക്കറി കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here