ശക്തികുളങ്ങരയില്‍ ഭര്‍ത്താവ് ഭാര്യയെയും രക്ഷിക്കാന്‍ വന്ന മൂന്നുപേരെയും വെട്ടി പരുക്കേല്‍പ്പിച്ചു

Advertisement

കൊല്ലം: ശക്തികുളങ്ങരയില്‍ ഭര്‍ത്താവ് ഭാര്യയെയും രക്ഷിക്കാന്‍ വന്ന മൂന്നുപേരെയും വെട്ടി പരുക്കേല്‍പ്പിച്ചു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സഹോദരിയുടെ മകന്‍ സൂരജ്, അയല്‍വാസി ഉമേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമണിയുടെ ഭര്‍ത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടില്‍ വച്ചായിരുന്നു ആക്രണം. രമണിയും ഭര്‍ത്താവ് അപ്പുക്കുട്ടനും തമ്മില്‍ നാളുകളായി പ്രശ്‌നമുണ്ടായിരുന്നു. ഇന്നു വഴക്കുണ്ടായതിനു പിന്നാലെ അപ്പുക്കുട്ടന്‍ വാക്കത്തിയെടുത്ത് തലയില്‍ വെട്ടുകയായിരുന്നു. നിലവിളികേട്ട് തൊട്ടടുത്ത് താമസിക്കുന്ന സുഹാസിനിയും സൂരജും ഉമേഷും എത്തി തടയാന്‍ ശ്രമിച്ചു. ഇതോടെയാണ് മറ്റുള്ളവര്‍ക്കും വെട്ടേറ്റത്.

Advertisement