ദേശീയ ആയുഷ് മിഷന്‍ ആയൂര്‍വ്വേദ ആശുപത്രികള്‍ സന്ദര്‍ശിച്ചു

Advertisement

ചവറ.ദേശീയ ആയുഷ് മിഷന്‍റെ കേന്ദ്രസംഘം ഡോ. രഘുവിന്‍റെ നേതൃത്വത്തില്‍ ചവറ നിയോജകമണ്ഡലത്തിലെ ആയൂര്‍വ്വേദ ആശുപത്രികള്‍ സന്ദര്‍ശിച്ചു.
നിലവിലുളള ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളും ആയൂഷ് മിഷന്‍ നിര്‍ദ്ദേശിച്ച കേന്ദ്രാവിഷ്കൃത പദ്ധതികളും തൃപ്തികരമായ നിലയില്‍ പൂര്‍ത്തീകരിക്കുന്നുണ്ടെന്ന് പരിശോധനയില്‍ വിലയിരുത്തി.
ചവറയിലെയും കുറ്റിവട്ടത്തെയും ആയൂര്‍വ്വേദ ആശുപത്രികളില്‍ എംഎല്‍എഫണ്ട്, ചവറ-പന്മന പഞ്ചായത്തുകളുടെ പ്ലാന്‍ഫണ്ട്, ഐആര്‍ഇ, കെഎംഎംഎല്‍ തുടങ്ങിയവരുടെ സിഎസ്ആര്‍ ഫണ്ട് തുടങ്ങിയവ വിനിയോഗിച്ച് പൂര്‍ത്തീകരിച്ച മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി.
ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ യോടൊപ്പം ദേശീയ ആയൂഷ് മിഷന്‍ പ്രതിനിധികള്‍, സ്റ്റേറ്റ് പ്രോഗ്രാം ആഫീസര്‍ സജി, ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. അഭിലാഷ്, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സുരേഷ് കുമാര്‍, വൈസ് പ്രസിഡന്‍റ് ജയലക്ഷ്മി, ആരോഗ്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിജി, വാര്‍ഡ് മെമ്പര്‍ വസന്തന്‍, മെഡിക്കല്‍ ആഫീസര്‍ ബിനി കെ.വി എന്നിവരും കുറ്റിവട്ടം ആയൂര്‍വ്വേദ ആശുപത്രിയില്‍ ആയുഷ് മിഷന്‍ടീം, എംഎല്‍എ എന്നിവരോടൊപ്പം മെഡിക്കല്‍ ആഫീസര്‍ ബിന്ദു കെ.ആര്‍, വാര്‍ഡ് മെമ്പര്‍ മല്ലയില്‍അബ്ദുല്‍സമദ് എന്നിവര്‍ പങ്കെടുത്തു.
ആശുപത്രിയിലെത്തിയ രോഗികളില്‍നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും നിലവില്‍ ലഭിക്കുന്ന ചികിത്സാസൗകര്യങ്ങളെകുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
രണ്ട് ആശുപത്രികളിലും ദേശീയ ആയുഷ് മിഷന്‍റെ പദ്ധതിയില്‍ അടിയന്തിരമായി ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെകുറിച്ച് വിശദമായി ചര്‍ച്ച ചെയ്ത് കൂടുതല്‍ സഹായങ്ങള്‍ അനുവദിക്കുമെന്നും നിലവില്‍ നിര്‍മ്മിച്ചിട്ടുളള കെട്ടിട സൗകര്യങ്ങളില്‍ മിഷന്‍സംഘം തൃപ്തി അറിയിച്ചെന്നും ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ പറഞ്ഞു.

Advertisement