ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രം,കുഷ്ഠ രോഗ നിർണ്ണയ ഭവന സന്ദർശനപരിപാടി നടത്തി

Advertisement

ഓച്ചിറ. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന കുഷ്ഠ രോഗ നിർണ്ണയ ഭവന സന്ദർശനപരിപാടിയുടെ ഭാഗമായി ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്തും, ഓച്ചിറ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന കുഷ്ഠ രോഗ ഭവന സന്ദർശനപരിപാടിയുടെ ബ്ലോക്ക്‌ തല ഉൽഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് ഗീതാകുമാരി നിർവഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷെർളി ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി ആർ മണിലാൽ സ്വാഗതം ആശംസിച്ചു. ഹെൽത്ത്‌ സൂപ്പർവൈസർ പ്രദീപ്‌ വാര്യത്ത് വിഷയാവതരണം നടത്തി. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ടി രാജീവ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എൻ തുലസീധരൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കാവ്യാസലി, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് ആർ ബിന്ദു, റോഷ്‌ന, തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് ആർ നിഷ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ആശാപ്രവർത്തകരായ രാധാമണി, ശോഭ, വോളന്റീർമാരായ മഹേശ്വരി, ആരതി, അബാൻ മുഹമ്മദ് തുടങ്ങിയവർ ഭവന സന്ദർശനപരിശോധനകൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here