കാഴ്ച വസന്തമൊരുക്കി തഴുത്തല മഹാഗണപതി ക്ഷേത്രത്തില്‍ ഗജമേള

Advertisement

കൊട്ടിയം തഴുത്തല മഹാഗണപതി ക്ഷേത്രത്തില്‍ ഗജമേള അരങ്ങേറി. വൈകിട്ട് ആറോടെ കൊട്ടിയം ജംഗ്ഷനില്‍ ഗജവീരന്മാര്‍ അണിനിരന്നപ്പോള്‍ കണ്ണനല്ലൂര്‍ റോഡും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞു. തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാള്‍ മഹോത്സവത്തിന്റെ സമാപനത്തിന്റെ ഭാഗമായാണ് ഗജമേള അരങ്ങേറിയത്. രാവിലെ എട്ടരയോടെ ആനയൂട്ട് നടന്നു. വൈകിട്ട് 4 മുതല്‍ 500ല്‍ പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന പഞ്ചവാദ്യം നാദസ്വരം പഞ്ചാരിമേളം ചെമ്പട ശിങ്കാരിമേളം ചെണ്ടമേളം നിശ്ചലദൃശ്യങ്ങള്‍ വടക്കന്‍ കേരളത്തില്‍ നിന്നുള്ള മികവുറ്റ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ കെട്ടുകാഴ്ചയും എഴുന്നള്ളത്തും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here