വിവാഹവാഗ്ദാനം നല്‍കി പീഡനവും പണം കവര്‍ച്ചയും; പ്രതി അറസ്റ്റില്‍

Advertisement

ഓയൂര്‍: പ്രേമം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കുകയും സ്വര്‍ണവും പണവും കവരുകയും ചെയ്യുന്ന പ്രതി പോലീസ് പിടിയില്‍. കിളിമാനൂര്‍ നഗരൂര്‍ വയലരികത്ത് വീട്ടില്‍ പ്രജിത് (29) നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
യുവതികളുമായി സുഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം അവരില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന് കടന്നുകളയുന്നതാണ് ഇയാളുടെ രീതി. പ്രതി പുനലൂരില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൂയപ്പള്ളി പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. സിഐ എസ്.ടി. ബിജുവിന്റെ നിര്‍ദ്ദേശ പ്രകാരം എസ്‌ഐമാരായ രജനീഷ്, അനീസ്, സിപിഒ അന്‍വര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement