മദ്യവില്‍പ്പന: കൂടുതല്‍പേര്‍ പ്രതിപട്ടികയില്‍

Advertisement

കൊല്ലം: മദ്യവില്‍പ്പന നടത്തിയ കുറ്റത്തിന്പ്രതികളെ ചേര്‍ത്തു. തെക്കുംഭാഗം വളയാപ്പള്ളി ദേശത്ത് പട്ടരയ്യത്ത് തെക്കതില്‍ ശ്രീകുമാര്‍ (54), കിളികൊല്ലൂര്‍ പൂമുഖത്ത് വടക്കതില്‍ ലതികേഷ് (43), കരുനാഗപ്പള്ളി നീണ്ടകര വെളിത്തുരുത്ത് ദേശത്ത് നിതിന്‍ മന്ദിരത്തില്‍ ജിപ്‌സണ്‍ (56) എന്നിവരെയാണ് പ്രതി ചേര്‍ത്തത്. എക്സൈസ് റേഞ്ച്ഓഫീസിലെഅസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ജി. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ശക്തികുളങ്ങര ഹാര്‍ബര്‍ റോഡില്‍ കുരിശടിക്ക് സമീപമം മദ്യ വില്‍പ്പന നടത്തിയ കുറ്റത്തിന് ശ്രീകുമാറിനെ പ്രതി ചേര്‍ത്തത്. തങ്കശ്ശേരി വാടി പ്രദേശത്ത് സ്‌കൂട്ടറില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ കുറ്റത്തിന് ജിപ്‌സണെയും പ്രതി ചേര്‍ത്തു.
പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ്മാരായ അനീഷ്‌കുമാര്‍, ടി.ആര്‍. ജ്യോതി, സിവില്‍ എക്‌സൈസ് ഓഫീസറായ ഗോകുല്‍ ഗോപന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ ജി. ട്രീസ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement