കൊട്ടാരക്കര നെല്ലിക്കുന്നത്ത് ലോറി സ്വകാര്യ ബസിലിടിച്ച് ഗര്‍ഭിണിയടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര ഭാഗത്തു നിന്നുപോയ ലോറിയുടെ പിന്‍ഭാഗം ഓടനാവട്ടംഭാഗത്തു നിന്നും വന്ന സ്വകാര്യബസിന്റെ മുന്‍ഭാഗത്തേക്ക് ഇടിക്കുകയായിരുന്നു. ഗര്‍ഭിണിയായ വെളിയം വിഷ്ണുവിലാസത്തില്‍ അശ്വനി (20), മുട്ടറ പൊടിയമ്മ സദനത്തില്‍ മല്ലിക (49), തലക്ക് പരിക്കേറ്റ വെളിയം ജിഷു ഭവനില്‍ ആന്‍സി (32), മകന് ജിനു, മാലയില്‍ മുകളുവിളമേലതില് വന്ദന (17)എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക് ചെറിയ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. എതിരെ വന്ന സ്കൂട്ടര്‍ യാത്രക്കാരെ രക്ഷിക്കാന്‍ ലോറി വെട്ടിതിരിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ലോറിയുടെ പിന്‍ഭാഗം സ്വകാര്യബസിന്റെ മുന്‍വശത്ത് ഇടിച്ചുകയറുകയായിരിന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സ്വകാര്യബസിന്റെ മുന്‍വശവും ഗ്ലാസും തകര്‍ന്നു.