കൊട്ടാരക്കര: എട്ട് വയസുകാരനെ 2017ല്‍ പലതവണകളായി ലൈംഗീകമായി പീഡിപ്പിച്ച പ്രതിക്ക് 70 വര്‍ഷം കഠിനതടവും പിഴയും ശിക്ഷിച്ചു. മേലില ചെങ്ങമനാട് അംബേദ്ക്കര്‍ കോളനിയില്‍ രേവതി ഭവനില്‍ ഷിജു എന്ന് വിളിക്കുന്ന ബാബു (54) വിനെ കൊട്ടാരക്കര ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ളയാണ് 70 വര്‍ഷം കഠിനതടവിനും, 40000 പിഴയും ശിക്ഷിച്ചത്. പ്രതി താമസിക്കുന്ന വീട്ടില്‍ കുട്ടിയെ കൂട്ടികൊണ്ട് പോയി പല തവണകളായി ഇയാള്‍ പീഡിപ്പിക്കുകയും മറ്റു കുട്ടികളെ ഇത്തരത്തില്‍ ചെയ്യണമെന്നും പ്രേരിപ്പിക്കുകയും ചെയ്തു എന്നുള്ളതാണ് കേസ്. പിഴ അടച്ചില്ല എങ്കില്‍ ഒരുവര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം. പിഴത്തുക വിക്ടിം കോമ്പന്‍സേഷന്‍ ആയി നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷിഗു സി തോമസ് ഹാജരായി.