കരുനാഗപ്പള്ളി . മരുതൂർകുളങ്ങര ശ്രീ മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു നൽകി വരുന്ന അഞ്ചാമത് മാമ്പറ ശ്രേഷ്ഠ സേവാ പുരസ്കാരം കേരള സംസ്‌ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാനും,എം എസ് സ്വാമിനാഥൻ ഫൌണ്ടേഷൻ മുൻ ഡയറക്ടറും പ്രമുഖ ജൈവ ശാസ്ത്രജ്ഞനുമായ ഡോ.എൻ അനിൽകുമാറിന് നൽകുമെന്ന് മൂന്നാം ഉത്സവ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഉത്സവദിവസമായ ഫെബ്രുവരി 2 ഞായറാഴഴ്ച വൈകിട്ട് 6 മണിക്ക് ക്ഷേത്രാങ്കണത്തിൽ വച്ച് പ്രശസ്‌തി പത്രവും ഫലകവും 10001 രൂപ പ്രൈസ് മണിയും ഉൾപ്പെടുന്ന പുരസ്ക്‌കാരം പ്രശസ്ത സിനിമ സംവിധായകൻ രാജസേനൻസമ്മാനിക്കും, സി ആർ മഹേഷ് എം എൽ എ സാംസ്കാരിക സമ്മേളനം ഉൽഘാടനം ചെയ്യും .കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്‌ഥിതി കൌൺസിൽ സെക്രട്ടറി ഡോ.എ സാബുവിന് പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കുന്നു.ആർ ഡി അയ്യർ,റെജിഫോട്ടോപാർക്ക്,ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ എന്നിവർ ആശംസ പ്രസംഗം നടത്തും .പത്രസമ്മേളനത്തിൽ രാജീവ് മാമ്പറ, സജീവ് മാമ്പറ ,അനന്തകൃഷ്ണൻ,ജയകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു