ആനയടി ഗജമേള കണ്ട് മടങ്ങുന്നതിനിടെ സഹോദരിയെ കമൻ്റടിച്ചത് ചോദ്യം ചെയ്ത സഹോദരനെ കുത്തി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

Advertisement

ശാസ്താംകോട്ട: ഉത്സവം കഴിഞ്ഞ് സഹോദരനൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന യുവതിയെ കമൻ്റടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ സഹോദരനെ കുത്തി പരിക്കേൽപ്പിച്ച കേസ്സിലെ പ്രതികൾ പിടിയിൽ.ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ അഖിൽ ഭവനിൽ അഖിൽ (22),തൊടിയൂർ വേങ്ങറ മിനി ഭവനിൽ അരുൺ (23),തേവലക്കര നാലുവരമ്പ് കൃഷ്ണ ഭവനിൽ ജിനേഷ് (18) എന്നിവരാണ് അറസ്റ്റിലായത്.മുതുപിലാക്കാട് സ്വദേശിയായ യുവാവിനാണ് കത്രിക കൊണ്ടുള്ള ആക്രമണത്തിൽ ആഴത്തിൽ മുറിവേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇയ്യാളെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആനയടി ഗജമേള കണ്ട് മടങ്ങുമ്പോൾ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.യുവതിയെ കമൻ്റടിച്ചത് സഹോദരൻ ചോദ്യം ചെയ്തത് വാക്ക് തർക്കത്തിന് ഇടയാക്കിയിരുന്നു.ഇതിനു ശേഷം മുതുപിലാക്കാട്ടെ വീട്ടിൽ ഇവർ മടങ്ങി എത്തിയതിനു ശേഷം പിന്തുടർന്ന പ്രതികൾ ആക്രമിക്കുകയായിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു

Advertisement