കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും മൂന്ന് ബസുകള്‍ സര്‍വീസ് ആരംഭിച്ചു. രാവിലെ 5.40ന് തൃശ്ശൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസ്, രാവിലെ 5.50ന് കൊല്ലം ബൈപ്പാസ് വഴി തിരുവനന്തപുരം-മെഡിക്കല്‍ കോളേജ്, ഗ്രാമീണമേഖലയിലെ യാത്ര ക്ലേശം പരിഹരിക്കാനായി ആലുംകടവ്-കാട്ടില്‍കടവ്-വള്ളിക്കാവ്- തോട്ടത്തില്‍ മുക്ക്-ഓച്ചിറ വഴി കായംകുളം എന്നീ ബസ് സര്‍വീസുകള്‍ക്കാണ് തുടക്കമായത്. സി.ആര്‍ മഹേഷ് എംഎല്‍എ മന്ത്രി കെ.ബി ഗണേഷ് കുമാറിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് കൊവിഡ് കാലത്ത് നിര്‍ത്തലാക്കിയ ബസ് സര്‍വീസ് പുനരാരംഭിച്ചത്. മൂന്ന് ബസുകളുടെയും സര്‍വീസ് സി.ആര്‍. മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പടിപ്പുരയില്‍ ലത്തീഫ്, കൗണ്‍സിലര്‍ ഹര്‍ഷിദ ആനന്ദ്, ജബ്ബാര്‍ എന്നിവര്‍ പങ്കെടുത്തു.