ശൂരനാട്:
മഹാത്മാഗാന്ധി കുടുംബ സംഗമ തൊടാനുബന്ധിച്ചു ശൂരനാട് തെക്കേമുറിയിൽ നടന്ന പൊതു സമ്മേളനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ആനയാടി സുധികുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. എസ് അനുതജ് മുഖ്യ പ്രഭാഷണം നടത്തി. കെ. പി റെഷീദ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര വേദി കൊല്ലം ജില്ലാ പ്രസിഡന്റ് സച്ചിന്ദ്രൻ ഗാന്ധി സ്മൃതി സന്ദേശം നൽകി, വൈ. ഗ്രിഗറി, ശൂരനാട് സുവർണൻ, വാസു ശൂരനാട്, മഠത്തിൽ രഘു,വരിക്കോലിൽ ബഷീർ,ഷേർളി, സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.