പൂവറ്റൂരില്‍ വീട്ടമ്മയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

കൊട്ടാരക്കര: പൂവറ്റൂരില്‍ വീട്ടമ്മയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂവറ്റൂര്‍ പടിഞ്ഞാറ് ബിജു വിലാസത്തില്‍ സന്തോഷ്‌കുമാറിന്റെ ഭാര്യ ബീന (46)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോലീസ് കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് സന്തോഷ് കുമാറിനേയും ബീനയുടെ മാതാവ് സേതുലക്ഷ്മിയേയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പുവറ്റൂര്‍ പടിഞ്ഞാറ് നെടുവേലിതുണ്ടില്‍ വാടക വീട്ടിലാണ് ബീനയും മാതാവും ഭര്‍ത്താവും താമസമിക്കുന്നത്. ബീനയുടെ മകള്‍ കാര്‍ത്തിക കൃഷ്ണ പൊരിക്കലിലെ ബന്ധുവീട്ടിലാണ് താമസം. മകന്‍ ഹരികൃഷ്ണന്‍ വിദേശത്താണ്.

Advertisement