വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാർ കാവിവത്ക്കരിക്കുന്നു – അഡ്വ: വി എസ് സുനിൽകുമാർ

Advertisement

കരുനാഗപ്പള്ളി:- എഐഎസ്എഫ് കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു. ഇന്നലെ രാവിലെ സി കെ സതീഷ് കുമാർ നഗറിൽ (ജെഎഫ്കെഎംവിഎച്ച്എസ്എസ്, അയണിവേലികുളങ്ങര) നടന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ കൃഷി വകുപ്പ് മന്ത്രിയുമായ അഡ്വ:വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാർ കാവിവത്ക്കരിക്കുന്നു. വൈസ് ചാൻസിലറുകളെ ഉപയോഗിച്ച് സർവ്വകലാശാലകളെ വർഗ്ഗീയ വത്കരിക്കാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത്. ചരിത്രം തിരുത്തി കുറിക്കാനും അത് വിദ്യാർത്ഥി സമൂഹത്തിലേക്ക് അടിച്ചേൽപ്പിക്കാനുമാണ് ശ്രമിക്കുന്നത്. വിദ്യാർത്ഥികളുടെ സർഗ്ഗത്മക വേദിയാകേണ്ട കലോത്സവ വേദിയെ അക്രമ വേദിയാക്കി മാറ്റുന്നത് സർഗ്ഗാത്മാകത നഷ്ടപ്പെടുന്നത് കൊണ്ടാണ്. അത്തരക്കാരെ വിദ്യാർത്ഥി സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ പതാക ഉയർത്തി. അർജുൻ പാരിപ്പള്ളി രക്തസാക്ഷി പ്രമേയവും, സോഹാൻ പി എസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പികബീർ, പ്രസിഡന്റ് ആർ എസ് രാഹുൽ രാജ്, സിപിഐ ജില്ലാ അസി:സെക്രട്ടറിമാരായ അഡ്വ:സാം കെ ഡാനിയൽ, അഡ്വ:എം എസ് താര, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ:എസ് വേണുഗോപാൽ, ആർ എസ് അനിൽ, ജില്ലാ എക്‌സി അംഗങ്ങളായ എ മന്മധൻ നായർ, ഐ ഷിഹാബ്, എഐഎസ്എഫ് ദേശീയ കൗൺസിൽ അംഗം എ അധിൻ, എഐവൈഎഫ് ദേശീയ വർക്കിങ് കമ്മിറ്റി അംഗം എസ് വിനോദ് കുമാർ, ജില്ലാ സെക്രട്ടറി റ്റി എസ് നിധീഷ്, ജില്ലാ പഞ്ചായത്ത് വൈ:പ്രസിഡന്റ് ശ്രീജ ഹരീഷ്, എകെഎസ്ടിയു ജില്ലാ സെക്രട്ടറി ബിനു പട്ടേരി തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് സംഘാടക സമിതി കൺവീനർ ജഗത് ജീവൻ ലാലി സ്വാഗതവും എഐഎസ്എഫ് സംസ്ഥാന കൗൺസിൽ അംഗം എസ് സുജിത്ത്കുമാർ നന്ദിയും പറഞ്ഞു. ജില്ലയിലെ 20 മണ്ഡലം കമ്മിറ്റികളിൽ നിന്നായി തെരഞ്ഞെടുത്ത 289 വിദ്യാർത്ഥി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ്ബ് പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശനൻ ഭാവി പ്രവർത്തന പരിപാടിയും അവതരിപ്പിച്ചു.

ശ്രീജിത്ത് സുദർശൻ, എ എസ് കൃഷ്ണപ്രിയ, അജയ് കൃഷ്ണ, ആദർശ് മഠത്തിൽ, അക്ഷയ് ഷിജു എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എം ഡി അജ്മൽ (കൺവീനർ ), അഖില കൃഷ്ണ പി എസ്, കൃഷ്ണ ദേവരാജ്, അഭിജിത്ത് മുഖത്തല, ആഘോഷ് വി എസ് എന്നിവർ മിനിട്സ് കമ്മിറ്റി അംഗങ്ങളായും, അർജുൻ പാരിപ്പള്ളി (കൺവീനർ), ഐസക് ജോയ്, ബി എസ് അശ്വന്ത്, അക്ഷയ് ബാബു, വിപിൻ ചടയമംഗലം എന്നിവർ ക്രെഡൻഷ്യൽ കമ്മിറ്റി അംഗങ്ങളായും, എസ് സുജിത്ത് കുമാർ (കൺവീനർ), പി എൽ വിനായക്, അപർണ്ണ, കൃഷ്ണപ്രിയ അഞ്ചൽ എന്നിവർ പ്രമേയ കമ്മിറ്റി അംഗങ്ങളായും, എസ് സുജിത്ത് കുമാർ (കൺവീനർ), അദ്വൈത് അനിൽ എന്നിവർ രെജിസ്ട്രേഷൻ കമ്മിറ്റി  അംഗങ്ങളായും പ്രവർത്തിച്ചു. ഇന്ന് പ്രതിനിധി സമ്മേളനം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here