കരുനാഗപ്പള്ളി :ഗാന്ധിയൻ ദർശനം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണെന്ന് വി.റ്റി ബൽറാം എക്സ് എം എൽ എ പ്രസ്താവിച്ചു.കരുനാഗപ്പള്ളിയിൽ സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക നായകർ അവാർഡിനു വേണ്ടി രാജകൊട്ടാരങ്ങളിലെ വിദൂഷകന്മാരെ പോലെ മുഖ്യമന്ത്രിയും ഭരണാധികാരികെളെയും പുകഴ്ത്തി നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു വിദ്വാൻ വാഴയത്ത് എ ഇസാക്ക് സാഹിബ് സ്മാരക കോൺഗ്രസ് ഭവൻ ഉദ്ഘാടനം യുഡിഎഫ് കൊല്ലം ജില്ലാ ചെയർമാൻ കെ സി രാജൻ നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പനക്കുളങ്ങര സുരേഷ് അധ്യക്ഷത വഹിച്ചു. സി ആർ മഹേഷ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി കെപിസിസി സെക്രട്ടറി മാരായ ആർ രാജശേഖരൻ. തൊടിയൂർ രാമചന്ദ്രൻ. ബിന്ദുജയൻ. എം അൻസാർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ കെ എ ജവാദ്. മുൻ ബ്ലോക്ക് പ്രസിഡണ്ട് എൻ അജയകുമാർ ബോബൻ ജി നാഥ്, മുനമ്പത്ത് ഷിഹാബ്, ജോയി വർഗ്ഗീസ്, എം കെ വിജയഭാനു, എം നിസ്സാർ, താഹാ പുതുക്കാട്, അലി, ബിജു, ഫിലിപ്പ് മാത്യു ,മോളി എസ്, കുഞ്ഞുമോൻ കുളച്ചേലിൽ, ഗഫൂർ, അശോകൻ അമ്മ വീട്, താഹിർ ,സുബാഷ് ബോസ് ,സലിം കുമാർ, രമേശ് ബാബു, കിരൺ ആർ എസ് എന്നിവർ സംസാരിച്ചു .വാഴേത്ത് ഷാജഹാൻ സ്വാഗതം പറഞ്ഞു.