മയ്യത്തുംകര ഉറൂസ്തിങ്കളാഴ്ച ആരംഭിക്കും

Advertisement

പോരുവഴി.ചരിത്രപ്രസിദ്ധമായ പോരുവഴി മയ്യത്തും കര ഉറൂസ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. 135വർഷത്തെ ചരിത്ര പാരമ്പര്യമുള്ള മയ്യത്തും കര ഉറൂസിന് പോരുവഴി, ഷാഫി, ഹനഫി ജമാഅത്തുകൾ സംയുക്തമായി ആതി ത്യമരുളും. മയ്യത്തുങ്കര ദർഗാശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന ശുഹദാക്കളുടെ (രക്തസാക്ഷിത്വം വരിച്ചവരുടെ )വീര ചരമാവാർഷികദിനമാണ് ഉറൂസായി പതിറ്റാണ്ടുകളായി ആചരിച്ചു വരുന്നത്. സർവ്വമത സൗഹാർദ്ദത്തിന്റെയും, മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം കൂടിയാണ് നാനാ ജാതി മതസ്ഥരായ ആയിരങ്ങൾ പങ്കെടുക്കുന്ന ഉറൂസ്. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വ്യാപാര, വിപണന മേള ആയിരങ്ങളെ ആകർഷിക്കുന്നു. ആട്, കോഴി, പട്ട്,കൊടി,ചന്ദനതിരി, വിളക്ക് എന്നിവ പ്രധാന നേർച്ചകളാണ്. കയറും, പാളയും നേർച്ച ഏറെ പ്രസിദ്ധമാണ്. ഉറൂസിനാവശ്യ മായ എല്ലാക്രമീകരണങ്ങളും പൂർത്തിയായതായി ഉറൂസ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Advertisement