ചക്കുവള്ളി:മലനട റോഡിൽ കൊച്ചുതെരുവ് മുക്കിൽ മയ്യത്തുംകരയിലെ പള്ളിയിലേക്ക് പോകുകയായിരുന്ന പള്ളിമുറി സ്വദേശിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്.പോരുവഴി പള്ളിമുറി അർത്തിയിൽ കിഴക്കതിൽ ഷാഹുദ്ദീനാണ്(65) കടിയേറ്റത്.ഇന്ന് രാവിലെ 6 ഓടെയാണ് സംഭവം.ഷാഹുദ്ദീൻ്റെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് നായയെ ഓടിച്ച് ഇയ്യാളെ രക്ഷപ്പെടുത്തിയത്.കാലിൽ ആഴത്തിൽ രണ്ട് മുറിവേറ്റു.ശരീരത്തിൽ മറ്റ് പല ഭാഗത്തും കടിയേറ്റു.ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂക്ഷ നൽകിയ ശേഷം ഷാഹുദ്ദീനെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.