ശാസ്താംകോട്ട:കോഴിമുക്ക് – നാലുമുക്ക് റോഡിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി.അപകടത്തിൽ പോസ്റ്റ് ഒടിഞ്ഞു വീഴുകയും 11 കെ.വി ലൈനുകൾ കാറിനു മുകളിലേക്ക് പതിക്കുകയും ചെയ്തെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് പുലർച്ചെയാണ് സംഭവം.മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാർ നിയന്ത്രണം വിടുകയായിരുന്നു എന്നാണ് വിവരം. പ്രദേശവാസിയായ യുവാണ് കാർ ഓടിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്.അപകടത്തെ തുടർന്ന് കാർ സമീപത്തെ കടയ്ക്ക് മുന്നിലേക്ക് ഇടിച്ചു കയറിയെങ്കിലും മെറ്റൽ കൂനയിൽ തട്ടി നിൽക്കുകയായിരുന്നു.