ചക്കുവള്ളി: ദേശീയപാതയിൽ ഭരണിക്കാവ് – ചക്കുവള്ളി റോഡിൽ തെറ്റിക്കുഴി ജംഗ്ഷന് സമീപം സ്വകാര്യ ബസ് മറ്റൊരു സ്വകാര്യ ബസ്സിൽ ഇടിച്ച ശേഷം നിർത്താതെ പോയതായി പരാതി. ഇന്ന് രാവിലെ 9:30 ഓടെയാണ് സംഭവം.മുൻപും പിറകുമായി ഒരേ ദിശയിൽ വരികയായിരുന്നു ഇരുവാഹനങ്ങളും.ഇതിനിടെ സമയത്തെ ചൊല്ലിയുള്ള തർക്കത്തിൽ ചക്കുവള്ളിയിൽ വെച്ച് സ്വകാര്യ ബസ് അടുത്ത ബസിൽ ഇടിപ്പിക്കുകയുണ്ടായി.തുടർന്ന് മുന്നോട്ടു പോകുന്നതിനിടയിലാണ് തെറ്റിക്കുഴിയിൽ വെച്ചും ബസ് കയറ്റി നിർത്തി ഇടിച്ചത്.തുടർന്ന് ഇടിച്ച ബസ് നിർത്താതെ പോയി.ഇതോടെ യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റി വിടുകയായിരുന്നു.