കേരള കൗൺസിൽ ഓഫ് ചർച്ചസ് ക്വയർ ഫെസ്റ്റ് നടത്തി

Advertisement

തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി ) വട്ടിയൂർകാവ് അസംബ്ലിയുടെ നേതൃത്വത്തിൽ നന്ദൻ കോട് ജെറുസലേം മർത്തോമ പള്ളിയിൽ നടത്തിയ ക്വയർ ഫെസ്റ്റ് ബിഷപ്പ് റൈറ്റ് റവ.ഡോ. ഓസ്റ്റിൻ എം എ പോൾ ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡൻ്റ് റവ. എൻ ആർ സനിൽ കുമാർ അധ്യക്ഷനായി.കെ സി സി ജില്ലാ പ്രസിഡൻ്റ് റവ. ഏ ആർ നോബിൾ, വട്ടിയൂർകാവ് അസ്സംബ്ലിയുടെ പുതിയ പ്രസിഡൻറായി ചുമതലയേറ്റ റവ.സാം കാഞ്ഞിക്കൽ കോർ എപ്പിസ്കോപ്പ, അസംബ്ലി സെക്രട്ടറി അശ്വിൻ ഇ.ഹാംലറ്റ്, ട്രഷറർ റ്റി.ജെ മാത്യു മാരാമൺ, കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി ഇ സ്റ്റീഫൻ സൺ, നന്ദൻകോട് മർത്തോമ ഇടവക വികാരി റവ.മനോജ് ഇടിക്കുള, കെ സി സി വിമൻസ് കമ്മീഷൻ ചെയർമാൻ ദീദി ഷാജി, ക്വയർ ഫെസ്റ്റ് കൺവീനർ ജയ്സൺ എന്നിവർ പ്രസംഗിച്ചു. കെ. സി സി അസംബ്ലി ക്വയർ,
സി എസ് ഐ ചർച്ച് ക്വയർ മുട്ടട, സി എസ് ഐ ബാർട്ടൻ ഹിൽ, പാപ്പാട് സാൽവേഷൻ ആർമി ചർച്ച്, സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്വയർ നന്ദൻ കോട്, തെക്കൻ പരുമല സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് പേരൂർക്കട, ജെറുസലേം നന്ദൻ കോട് മർത്തോമ ചർച്ച് ക്വയർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here