കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊതുജനങ്ങളും ഉദ്യോഗാര്‍ത്ഥികളും ജാഗ്രത പുലര്‍ത്തണമെന്നും കോര്‍പ്പറേഷന്‍ എംഡി മുന്നറിയിപ്പ് നല്‍കി. കാഷ്യൂ കോര്‍പ്പറേഷനിലേക്കുള്ള എല്ലാ നിയമനങ്ങളും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, കേരള പബ്ലിക് സര്‍വീസ് എന്റെര്‍പ്രൈസ് സെലക്ഷന്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എന്നിവ മുഖേനയാണെന്നും അദ്ദേഹം അറിയിച്ചു.