കുന്നത്തൂർ നെടിയവിള ക്ഷേത്രത്തിൽ മകരഭരണി മഹോത്സവവും പൊങ്കാലയും

Advertisement

കുന്നത്തൂർ:കുന്നത്തൂർ നെടിയവിള ഭഗവതി ക്ഷേത്രത്തിലെ മകര ഭരണി മഹോത്സവം ചൊവ്വ,ബുധൻ ദിവസങ്ങളിൽ നടക്കും.ചൊവ്വ രാവിലെ 5 ന് ചുറ്റുവിളക്ക്,രാത്രി 7.30ന് നാടകം,9.30 ന് ഭാരതക്കളി.ബുധൻ രാവിലെ 5ന് പൊങ്കാല,തോറ്റംപാട്ട്,8.30 ന് നവകം,കലശപൂജ,കലശാഭിഷേകം,ഭഗവതിക്ക് തിരുവാഭരണം ചാർത്തി ദീപാരാധന,നിറപറ സമർപ്പണം,
വൈകിട്ട് 3.30ന്
കെട്ടുകാഴ്ച.തുരുത്തിക്കര,കുന്നത്തൂർ കിഴക്ക്,കുന്നത്തൂർ പടിഞ്ഞാറ്, കുന്നത്തൂർ നടുവിൽ കരക്കാരുടെ നേതൃത്വത്തിലുള്ള കരക്കെട്ടുകൾക്കൊപ്പം വിവിധ ക്ലബ്ബുകളും സംഘടനകളും ഭക്തരും നേർച്ചയായി എഴുന്നെള്ളിക്കുന്ന കെട്ടുരുപ്പടികളും അണിനിരക്കും.5ന്
ബിജു വിലങ്ങറയും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം.തുടർന്ന് എഴുന്നെള്ളത്തും വിളക്കും,രാത്രി 9ന് ചലച്ചിത്ര പിന്നണി ഗായിക ചന്ദ്രലേഖ നയിക്കുന്ന ഗാനമേള എന്നിവ നടക്കും.ഉത്സവവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും പൂർണമായും ഹരിതചട്ടം പാലിച്ചാകും ഉത്സവം നടത്തുകയെന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് ജി.തുളസീധരൻ പിള്ള,സെക്രട്ടറി കെ.മനോജ്,വൈസ് പ്രസിഡൻ്റ് എൻ.എസ് പ്രദീപ്,ജോയിൻ്റ് സെക്രട്ടറി അജിത് കുമാർ.വി,ട്രഷറർ രാജേന്ദ്രൻ പിള്ള.എം എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here