ശാസ്താംകോട്ട:കുന്നത്തൂരിലെ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ശാസ്താംകോട്ട ഗവ.ഹോസ്പിറ്റലിലെ വികസനപദ്ധതികളിൽ പലതും താളം തെറ്റിയ അവസ്ഥയിലാണെന്ന് ആർവൈഎഫ് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.പഴയ കെട്ടിടം പൊളിച്ചുമാറ്റി ആരംഭിച്ച പുതിയ കെട്ടിട നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്.കരാറുകാരൻ പദ്ധതി ഉപേഷിച്ച് പോയത് പോലെയാണ് ഇപ്പോഴത്തെ അവസ്ഥ.ഒ.പി ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയെങ്കിലും അടിസ്ഥാന സൗകര്യം പോലും ഉറപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.എക്സ് റേ യൂണിറ്റിൻ്റെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി.അടുത്ത കാലത്ത് എംഎൽഎ ഉദ്ഘാടനം ചെയ്ത എക്സ് റേ യൂണിറ്റ് അന്ന് തന്നെ അടച്ചു പൂട്ടുകയുണ്ടായി.ഇതേ സ്ഥിതി തുടർന്നു പോകുകയാണെങ്കിൽ ശക്തമായ സമരപരിപാടിക്ക് നേതൃത്വം നൽകാൻ ആർവൈഎഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.ദേശീയ സമിതി അംഗം ശ്യാം പള്ളിശ്ശേരിക്കൽ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡൻ്റ് സജിത്ത് ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സുഭാഷ്.എസ്.കല്ലട, നിയോജക മണ്ഡലം സെക്രട്ടറി മുൻഷീർ ബഷീർ,ജില്ലാ കമ്മിറ്റി അംഗം പ്രമോദ് ശൂരനാട്,ഭാരവാഹികളായ അനന്ദു ചന്ദ്രൻ,റജി കണ്ണമം,അനീസ് ഭരണിക്കാവ്,സജിത്ത് തുടങ്ങിയവർ സംസാരിച്ചു.