നാടിന്റെ ആഘോഷമായി മയ്യത്തുംകര ഉറൂസ്

Advertisement

മയ്യത്തുംകര. ചരിത്രപ്രസിദ്ധമായ മയ്യത്തുംകര ഉറൂസിന് ദർഗാ ശരീഫിൽ തുടക്കമായി. ദർഗാഷരീഫ് സന്ദർശിക്കുവാനും, നേർച്ചകൾ അർപ്പിക്കുവാനുമായി നാടിന്റെ നാനാഭാഗത്തുനിന്നും രാവിലെ മുതൽ നൂറുകണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.ആട്, കോഴി, പട്ട്, കൊടി, കയർ പാള എന്നീ നേർച്ചകൾ അർപ്പിക്കുവാൻ ദർഗയിലും കിണറും മൂട്ടിലും വലിയ തിരക്ക് അനുഭവപ്പെട്ടു.ഉറൂസ്മായി ബന്ധപ്പെട്ട് നടക്കുന്ന വ്യാപാരവിപണന മേളയിലും വലിയ തിരക്ക് അനുഭവപ്പെട്ടു. നാളെയും ഉറൂസ് പരിപാടികൾ ഉണ്ടാകും.പോരുവഴി ഷാഫി, ഹനഫി ജമാഅത്തുകൾ സംയുക്തമായി ആദിത്യമരുളുന്ന ഉറൂസിന് 135വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്.ഉറൂസിനെത്തിയവർക്കെല്ലാം നേർച്ചകൾ അർപ്പിക്കുവാൻ ഉറൂസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here