മൈനാഗപ്പള്ളി .മതേതര ജനാധിപത്യത്തിനും ഫെഡറൽ ജനാധിപത്യത്തിനും എതിരെയുള്ള ഭീഷണിയാണ് ഇന്ത്യന്‍ ഭരണഘടന നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു.’ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘എന്ന കേന്ദ്ര നിലപാട് സംസ്ഥാന നിയമസഭകളെ ദുർബലപ്പെടുത്തുമെന്നും നമ്മുടെ ഭരണഘടന ഉറപ്പാക്കിയിട്ടുള്ള ഫെഡറൽ സംവിധാനത്തെ ശിഥിലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മൈനാഗപ്പള്ളി സമന്വയ സാംസ്കാരിക സമിതി നടത്തിയ
” മഹത്തായ ഇന്ത്യന്‍ ഭരണഘടന;
പിന്നിട്ട എഴുപത്തഞ്ച് വർഷങ്ങളും വർത്തമാനകാല വെല്ലുവിളികളും”എന്ന സെമിനാർ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു എം.പി. രാജ്യത്ത് നിലനിൽക്കുന്ന പാർലമെന്ററി ജനാധിപത്യം അട്ടിമറിച്ച് പ്രസിഡൻഷ്യൽ സംവിധാനം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.
ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം,KPCC സംസ്കാര സാഹിതി മുൻ ജില്ലാ സെക്രട്ടറി എം.ഹരിലാൽ എന്നിവർ സെമിനാറിൽ പങ്കെടുത്തു.
സമന്വയ പ്രസിഡന്റ് എസ്.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എസ് രാധാകൃഷ്ണൻ സ്വാഗതവും വി.ദിനേശൻ വിശാഖം നന്ദിയും പറഞ്ഞു.