തേവലക്കര: ജൂനിയർ റെഡ്‌ക്രോസ്സ് ചവറ ഉപജില്ല സെമിനാർ നടന്നു. തേവലക്കര ഗേൾസ് ഹൈസ്കൂളിൽ നടന്ന സെമിനാർ ഹെഡ്മാസ്റ്റർ അഹമ്മദ് നിസാറുദീൻ ഉദ്ഘാടനം ചെയ്തു. എ ഇ ഒ ടി കെ അനിത മുഖ്യാതിഥിയായിരുന്നു. പ്രതീക്ഷകളുടെ പുതുവർഷം എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് മുർഷിദ് ചിങ്ങോലിയും നോ ടു ഡ്രഗ്സ്, യെസ് ടു ലൈഫ് എന്ന വിഷയത്തിൽ സിവിൽ എക്സൈസ് ഓഫീസർ ഒ എസ് വിഷ്ണുവും ക്ലാസുകൾ നയിച്ചു. യുവസാഹിത്യകാരിയും എസ് ബി വി എസ് ജി എച്ച് എസ് എസ് പന്മന മനയിൽ സ്കൂളിലെ കൗൺസിലറുമായ ജാസ്മിൻ മുളമൂട്ടിലിനെ ആദരിച്ചു. ഐ ആർ സി എസ് സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഉപജില്ല സെക്രട്ടറി ഇ. അനീസ് നന്ദി പറഞ്ഞു.