കരുനാഗപ്പള്ളി. ഭാര്യയെ മുത്തലാക്ക് ചൊല്ലിയ കേസിൽ ചവറ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പള്ളി ഇമാമിന് കോടതി ജാമ്യം അനുവദിച്ചു.
മൈനാഗപ്പള്ളി കടപ്പ മുറിയിൽ പള്ളിത്തടത്തിൽ അബ്ദുൽ ബാസിത്തിനാണ് ചവറ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ആശാ കോശി ഉപാധികളോടെ ജാമ്യം നൽകിയത്. സ്ത്രീ പീഡനം,സ്ത്രീധന നിരോധന നിയമം തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിരുന്നു. തലാക്ക് ചൊല്ലിയ ഭാര്യയൂടെ മൊഴി കേട്ട ശേഷം മാത്രമേ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്നാണ് 2019 ലെ മുത്തലാക്ക് നിരോധന നിയമം അനുശാസിക്കുന്നത്. പ്രതിയുടെ ഭാര്യയായ ചാമ്പക്കടവ് സ്വദേശിനി നേരിട്ട് കോടതിയിൽ ഹാജരായി ജാമ്യാപേക്ഷയെ എതിർത്തിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ.ദീപക് അനന്തൻ കോടതിയിൽ ഹാജരായി.