ശാസ്താംകോട്ട ശുദ്ധജല തടാകം സന്ദര്‍ശിക്കാന്‍ ഫ്രഞ്ച് വിനോദസഞ്ചാര സംഘം എത്തി

Advertisement

ശാസ്താംകോട്ട. ശുദ്ധജല തടാകം സന്ദര്‍ശിക്കാന്‍ ഫ്രഞ്ച് വിനോദസഞ്ചാര സംഘം എത്തി. ഫ്രാന്‍സില്‍നിന്നുള്ള ലൊറോ ഗോഡിഷാ, സാന്ദ്രാഗോഡിഷോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തടാകം സന്ദര്‍ശിച്ചത്. കൊല്ലത്തെ അഷ്ടമുടിക്കായലില്‍ നിന്നും ശുദ്ധ ജല തടാകത്തിനുള്ള വ്യത്യാസം. ഇവിടുത്തെ ജലജീവികള്‍ മലിനീകരണം എന്നിവയെപ്പറ്റി സംഘം വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ജലത്തിന്റെ ശുദ്ധത സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങളെപ്പറ്റിയും സംഘത്തിന് വിവരങ്ങള്‍ നല്‍കി. തടാക സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി, ജോ.കണ്‍വീനര്‍ കൊച്ചുതുണ്ടില്‍ ജയകൃഷ്ണന്‍ എന്നിവര്‍ സഞ്ചാ രികള്‍ക്ക് തടാക ചരിത്രം പ്രത്യേകതകള്‍ എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കി. കൊല്ലത്തെ ലോജിക് ഹോളിഡേയ്സ് ആണ് സഞ്ചാരികളെ കേരളത്തിലെ ഏക ശുദ്ധജല തടാകം കാണാന്‍ എത്തിച്ചത്.

Advertisement