മൈനാഗപ്പള്ളിയിൽ ക്യാൻസർ രോഗ പ്രതിരോധ ക്യാമ്പയിന് തുടക്കമായി

Advertisement

ശാസ്താംകോട്ട:മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ക്യാൻസർ രോഗ പ്രതിരോധ ക്യാമ്പയിന് തുടക്കമായി.മാർച്ച്‌ 8 വരെ ആരോഗ്യപ്രവർത്തകർ സ്ക്രീൻ ചെയ്തവർക്ക് തുടർ പരിശോധന,ചികിത്സ ഉറപ്പാക്കൽ എന്നിവ നടക്കും.30 മുതൽ 65 വയസ്സ് വരെ ഉള്ള സ്ത്രീകളെയാണ് ആദ്യം പരിശോധനയ്ക്ക് വിധേയമാക്കുന്നത്.തോട്ടുമുഖം കാഷ്യു ഫാക്ടറിയിൽ നടന്ന ചടങ്ങിൽ മൈനാഗപ്പള്ളി ബ്ലോക്ക്‌ സാമൂഹിക ആരോഗ്യതല ഉദ്ഘാടനം പ്രസിഡന്റ് വർഗീസ് തരകൻ  നിർവഹിച്ചു.സുജ സജി അധ്യക്ഷത വഹിച്ചു.യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ.ബുഷ്‌റ,ഹെൽത്ത്‌ സൂപ്പർവൈസർ മധു പുതുമന,മെമ്പർ സുധീഷ്,പിഎച്എൻ എസ്.ജയശ്രീ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനിൽകുമാർ,രജിത,ഷിബിന,അമൃത,
പിആർഒ ഷീജ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here