ചവറയിൽ വീടിനു സമീപം അടിയേറ്റു രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍, ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു

Advertisement

നീണ്ടകര. വീടിനു സമീപം അടിയേറ്റു രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍, ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു.

നീണ്ടകര ചീലാന്തി ജംക്ഷന്‍ നെടുവേലില്‍ ക്ഷേത്രത്തിനു സമീപം വിഷ്ണു നിവാസില്‍ (ഉഷസ് ഭവനം) ഹരികൃഷ്ണനാണു (ഹരിനാരായണന്‍ -58) മരിച്ചത്.

ഇദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവ് സുരേഷ് ബാബുവിനെ (50) ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.

രാവിലെ ഒന്‍പതരയോടെ റോഡരികില്‍ വെയിലത്തു രക്തം വാര്‍ന്ന് ഉറുമ്ബരിച്ച നിലയിലാണു ഹരികൃഷ്ണനെ കണ്ടെത്തിയത്. പൊലീസ് എത്തി നീണ്ടകര ഗവ.ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഇടതുകാല്‍ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു.

ദേഹത്തു മര്‍ദനം ഏറ്റിട്ടുണ്ട്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന, എസ്‌ഐ എം.അനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here