ദുരന്തമാകും മുമ്പ് പൊളിച്ചു നീക്കുമോ ഈ പാലം

Advertisement

കരുനാഗപ്പള്ളി. ലാലാജി ജംഗ്ഷൻ – പണിക്കർക്കടവ് റോഡിൽ ആലപ്പാട് പഞ്ചായത്തിലേക്കുളള ആദ്യ
കാലത്തെ ഏക ഗതാഗതമാർഗ്ഗമായിരുന്ന പണിക്കർ കടവ് പാലത്തിന് സമാന്തരമായി ഓച്ചിറ കുടിവെളള പദ്ധതിയുടെ ഭാഗമായി  സുനാമി ബാധിത പ്രദേശമായ ആലപ്പാട് പഞ്ചായത്തിൽ കുടിവെളളമെത്തിക്കുന്നതിനായി സ്ഥാപിച്ച ഇരുമ്പു കേഡർ പാലം ദ്രവിച്ച് നിലംപതിക്കാറായിരിക്കുന്നതായി കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി പ്രസിഡൻ്റ് മുനമ്പത്ത് ഷിഹാബ് ആരോപിച്ചു. പാലത്തിൻ്റെ പലഭാഗങ്ങളും ദ്രവിച്ചതിനാലും പൈപ്പിൻ്റെ നിരന്തരമായ ചേർച്ചമാറ്റാൻ കഴിയാത്തിനാലും ശുദ്ധജല പൈപ്പ് പണിക്കർക്കടവ് പാലത്തിൻ്റ ഒരു വശത്തുകൂടി ജലവിഭവവകുപ്പ് അധികൃതർ അടുത്തിടെ മാറ്റിസ്ഥാപിച്ചു. ഉപയോഗശൂന്യവും ഏതു സമയത്തും നിലം പൊത്താനം സാധ്യതയുള്ള പാലത്തിൻ്റ താഴെ കൂടി നിത്യവും നിരവധി മത്സ്യബന്ധന വള്ളങ്ങളും മത്സ്യത്തൊഴിലാളികളും മത്സ്യബന്ധന
ബോട്ടുകളും കക്ക വാരൽ തൊഴിലാളികൾ ടൂറിസ്റ്റ് യാനങ്ങൾ അടക്കം മറ്റ് വള്ളക്കാരും യാത്ര ചെയ്തുവരുന്നു. ഏതു സമയവും നിലം പൊത്താൻ സാധ്യതയുള്ളദ്രവിച്ച ഇരുമ്പ് കേഡർ പാലം എത്രയും വേഗംപൊളിച്ചു നീക്കി ഒരു ദുരന്തം ഒഴിവാക്കണമെന്നാണ് പൊതു പ്രവർത്തകൻ താലൂക്ക് പൗരസമിതി പ്രസിഡൻ്റ് മുനമ്പത്ത് ഷിഹാബുംപ്രദേശവാസികൾകളും അധികാരികളോടുള്ള അഭ്യർത്ഥന

LEAVE A REPLY

Please enter your comment!
Please enter your name here