കരുനാഗപ്പള്ളി. യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി, കുലശേഖരപുരം അമ്പനാട്ട്‌മുക്ക് സുനാമികോളനിയിൽ മണി മന്ദിരത്തിൽ ചിക്കു(30), കുലശേഖരപുരം ചാങ്ങേഴത്ത് വടക്ക തിൽ അനന്തു(26) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഞായറാഴ്‌ച രാത്രിയോടെ ആദിനാട് സുനാമി കോളനിക്ക് സമീപം വച്ചാണ് ആക്രമണം നടന്നത്. ക്ലാപ്പന സ്വദേശികളായ യുവാക്കൾ ബൈക്കിൽ വരവേ സുനാമി കോളനിക്ക് സമീപം വച്ച് പ്രതികൾ ഇരുവരും ചേർന്ന് മുൻവിരോധത്താൽ ബൈക്ക് തടഞ്ഞ് നിർത്തി ആക്രമിക്കുകയായി രുന്നു. ആക്രമണത്തിൽ നിലത്ത് വീണ യുവാക്കളെ പ്രതിയായ ചിക്കു വീട്ടിൽ സൂക്ഷിച്ചിരുന്ന മാരകായുധം എടുത്ത് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.. ആക്രമണത്തിൽ മാരകമായി പരിക്കേറ്റ യുവാക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌ത കരുനാഗപ്പള്ളി പോലീസ് ഒളിവിൽ പോയ പ്രതികളെ പിടികൂടുകയായിരുന്നു. പിടിയിലായ ചിക്കു കൂട്ടബ ലാൽസംഗമടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാ ളുടെ കൂട്ടാളിയായ അനന്തുവിനെതിരെ നർക്കോട്ടിക്ക് കേസ് അടക്കമുള്ള നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, കണ്ണൻ, അബീഷ്, ഷാജിമോൻ, വേണുഗോപാൽ എസ്.സിപിഒ മാരായ ഹാഷിം, രാജീവ്, വിശാഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.