കേന്ദ്ര-സംസ്ഥാനസർക്കാരുകൾപൊതുവിതരണ സമ്പ്രദായം നിർത്തലാക്കാൻശ്രമിക്കുന്നു
         കാർത്തിക് ശശി

Advertisement

ശാസ്താംകോട്ട: കോൺഗ്രസ്സ്സർക്കാർ നടപ്പിലാക്കിയ പൊതുവിതരണസമ്പ്രദായം കേന്ദ്ര-സംസ്ഥാനസർക്കാർ നിർത്തലാക്കാൻ ശ്രമിക്കുകയാണന്ന് ഐ.എൻ.ടി.യു.സി യുവജനവിഭാഗംസംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശിപറഞ്ഞു.കേന്ദ്ര സർക്കാർ അവതരിപ്പച്ച ബജറ്റിൽ ഇന്ന് സംബന്ധിച്ച സൂചനയുണ്ട്. സംസ്ഥാന സർക്കാർ ഇതിന് കൂട്ട് നിന്ന് റേഷൻകടകൾ പൂട്ടാൻശ്രമിക്കുന്നു. റേഷൻ കടകളിലുംസപ്ലൈകോ ഔട്ട്ലെറ്റുകളിലും ആവശ്യ സാധനങ്ങൾ കിട്ടാനില്ലന്നും കാർത്തിക് പറഞ്ഞു. “അരിഎവിടെസർക്കാരെ” എന്നമുദ്രാവാക്യം ഉയർത്തി പച്ചരിയും , ഗോതമ്പും, മണ്ണണ്ണയും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട്സംസ്ഥാന വ്യാപകമായി കോൺഗ്രസ്സ് നടത്തുന്ന പ്രക്ഷോപ സമരത്തിന്റെ ഭാഗമായി കോൺഗ്രസ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി സിവിൽ സപ്ലൈസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാസ്താംകോട്ട ഫിൽറ്റർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് 100 കണക്കിന്  പ്രവർത്തകർ പങ്കെടുത്ത മാർച്ച് താലൂക്ക് ആഫീസിന് മുന്നിൽ പോലീസ്തടഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽനൗഷാദ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.കെ.രവി , തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, യു.ഡി.എഫ് ചെയർമാൻ ഗോകുലം അനിൽ, പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ, ഐ.എൻ.ടി.യു.സി യുവജനവിഭാഗംസംസ്ഥാന വൈസ് പ്രസിഡന്റ് സിബിവിപിൻ , യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിസന്റ് റിയാസ് പറമ്പിൽ , ഐ.എൻ.ടി.യു.സി റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം, കശുവണ്ടി ഒതാഴിലാളി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരയ എസ്.സുഭാഷ്, ചന്ദ്രൻ കല്ലട,മണ്ഡലം പ്രസിഡന്റ് മാരായ എം.വൈ. നിസാർ, കടപുഴ മാധവൻപിള്ള, ഗോപൻ പെരുവേലിക്കര, ചക്കുവള്ളി നസീർ, പത്മ സുന്ദരൻപിള്ള, ആർ. നളിനാക്ഷൻ, പ്രസന്നൻ വില്ലാടൻ, ആർ.ഡി.പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here