ഭരണിക്കാവ്: ഭരണിക്കാവ് കടപുഴ റൂട്ടിൽ ദേശീയപാതയിൽ ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പിന് സമീപം കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് 12 മണിക്കൂർ കഴിഞ്ഞിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിൽ. ഇന്നലെ വൈകുന്നേരം മുതലാണ് പൈപ്പ് പൊട്ടി വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകുന്നത്.
രാത്രി വൈകിയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത്, വെള്ളം പാഴാകുന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു. എത്രയും പെട്ടെന്ന് തകരാർ പരിഹരിച്ച് വെള്ളം പാഴാകുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ വിഷയത്തിൽ കേരള വാട്ടർ അതോറിറ്റി അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല