ശൂരനാട് വടക്ക് ഹോമിയോ ഡിസ്പെൻസറിയിൽ ഒ.പി സംവിധാനംഓൺലൈനിലേക്ക്

Advertisement

ശൂരനാട്:ശൂരനാട് വടക്ക് ഹോമിയോ ഡിസ്പെൻസറിയിൽ ഒ.പി സംവിധാനം പൂർണമായും ഓൺലൈനിലേക്ക്.ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ മാനേജ്മെന്റ്സിസ്റ്റം എന്ന സോഫ്റ്റ്‌വെയർ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.രജിസ്ട്രേഷൻ,ഡോക്ടർകൺസൾട്ടേഷൻ,ഫാർമസി എന്നിവയെല്ലാം ഇനി മുതൽ ഓൺലൈനായി നിലവിൽ വരികയാണ്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഓൺ ലൈൻ സംവിധാനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സുദർശൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.സമദ്,ബ്ലെസ്സൻ,സെക്രട്ടറി സി.ആർ സംഗീത, ഡോ.നാൻസി എ കരീം,സ്റ്റാഫ്മാർ എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here