![WhatsApp Image 2025-02-07 at 4.51.13 PM](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/WhatsApp-Image-2025-02-07-at-4.51.13-PM.jpeg?resize=696%2C392&ssl=1)
മൈനാഗപ്പള്ളി. കോവൂർ യു പി എസ്സിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണവും ബഡ്ഡിംഗ് റൈറ്റേഴ്സ് ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. എം ടിയുടെ പുസ്തകങ്ങളുടെ പ്രദർശനം, കഥാപാത്രപരിചയം , വായനാക്കുറിപ്പ് അവതരണം എന്നിവ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.
എം ടി അനുസ്മരണം മാധ്യമ പ്രവർത്ത കനും സാഹിത്യകാരനുമായ ഹരി കുറിശ്ശേരി നിർവഹിച്ചു. ശില്പശാലക്ക് വിദ്യാരംഗം കലാസാഹിത്യവേദി ചവറ ഉപജില്ലാ കൺവീനർ രാജ്‌ലാൽ തോട്ടുവാൽ നേതൃത്വം നൽകി.