ലഹരി പരിശോധനക്കിടെ കയ്യേറ്റം, എക്സസ് ഇൻസ്പക്റും വനിത ഓഫീസറുമടക്കം അഞ്ച് പേർക്ക് മർദ്ദനമേറ്റു

Advertisement

ചവറ. ലഹരി പരിശോധനക്കിടെ കയ്യേറ്റം എക്സസ് ഇൻസ്പക്റും വനിത ഓഫീസറുമടക്കം അഞ്ച് പേർക്ക് മർദ്ദനമേറ്റു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ചവറ, പത്മനക്ക് സമീപമുളള ബോട്ട്ജെട്ടിയിൽ വെച്ചായിരുന്നു സംഭവം കയ്യേറ്റത്തിനും ഡ്യൂട്ടി തടസ്റ്റപ്പെടുത്തിയതിനും ചവറ സ്വദേശികളായ നാല് യുവാക്കളെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരി സംഘത്തെക്കുറിച്ച് നാട്ടുകാരുടെ പരാതിയെ തുടർന്ന് അന്വേഷിക്കാൻ എത്തിയതായിരുന്നു എക്സസ് സംഘം അവിടെയെത്തിയ എകൈ സസ് ഉദ്യോഗസ്ഥർ യുവാക്കളുമായി വാക്ക് വാക്ക് തർക്കം ഉണ്ടായതിന്നെ തുടർന്നാണ് കയ്യേറ്റത്തിൽ കലാശിച്ചത്. ഇൻസ്പെക്ടർ ലതീഷ് , ശ്രീപ്രിയ, എബി മോൻ , ബിനു തങ്കച്ചൻ , അബ്ദുൽ മനാഫ് തുടങ്ങിയവർ സംഭവത്തെ തുടർക്ക് താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ചവറ പോലീസിൽ പരാതിപ്പെട്ട തിന്നെ തുടർന്ന് ചവറ സ്വദേശി കളായ സിനാൻ , നിഹാസ് , അൽ അമീൻ, നിഹാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here