കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ മൂന്ന് റോഡുകൾക്ക് 5.40 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയതായി സി ആർ മഹേഷ്

Advertisement

കരുനാഗപ്പള്ളി. നിയോജക മണ്ഡലത്തിൽ മൂന്ന് റോഡുകൾക്ക് 5.40 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയതായി സി ആർ മഹേഷ് എംഎൽഎ അറിയിച്ചു.
തഴവ എവിഎച്ച്എസ് – കണ്ണമ്പള്ളി പടിറ്റതിൽ റോഡ്1.80കോടി, മണപ്പള്ളി ആനയടി റോഡ് 1.80കോടി, കുഞ്ഞനാടിക്കുളം മഠത്തിക്കാരായ്മ റോഡ് 1.80കോടി എന്നിവയ്ക്കാണ് 5.4 0 കോടിബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
കൂടാതെ വള്ളിക്കാവ്- ആലുംകടവ് റോഡ്, ആലുംകടവ് -വള്ളികുന്നം റോഡ് , ഓച്ചിറ പള്ളിമുക്ക്- മഞ്ചാടി മുക്ക് റോഡ്, ചിറ്റുമൂല റെയിൽവേ ക്രോസ്- വിളയിൽ ക്ഷേത്രം റോഡ്, ചേലക്കോട്ടുകുളങ്ങര- മാലുമേൽ ക്ഷേത്രം റോഡ്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് കോട്ടയടി പാലത്തിനു കിഴക്കുവശം പന്നി തോടിന്റെ ഇരുവശങ്ങളും സംരക്ഷിക്കൽ പദ്ധതി, കരുനാഗപ്പള്ളി നഗരസഭ മൂന്നാം താഴത്തോട് പുനരുദ്ധാരണവും സംരക്ഷണവും, തൊടിയൂർ തഴവ വട്ടക്കായൽ ബണ്ടിന്റെ സംരക്ഷണ പ്രവർത്തനം, കരുനാഗപ്പള്ളി നഗരസഭയ്ക്ക് പ്രത്യേക കുടിവെള്ള പദ്ധതി, കരുനാഗപ്പള്ളി കോടതി സമുച്ചയം നിർമ്മാണം, കടൽ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കൽ, പദ്മനാഭൻ ജെട്ടി പാലം നിർമ്മാണം, കരുനാഗപ്പള്ളിയിൽ ഇൻഡോർ സ്റ്റേഡിയം, സാംസ്കാരിക സമുച്ചയ കേന്ദ്രം എന്നീ പദ്ധതികളും ബജറ്റിൽ ഉൾപ്പെട്ടിട്ടുള്ളതായിഎം എൽ എ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here