കൊല്ലം: കല്ലുവാതുക്കല്‍ ബീവറേജിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ
ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനേയും സുഹൃത്തുക്കളേയും മാരകാ
യുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും വാഹനം അടിച്ച് തകര്‍ക്കുകയും
ചെയ്ത പ്രതികള്‍ പോലീസിന്റെ പിടിയിലായി. കല്ലുവാതുക്കല്‍ പാമ്പുറം ശ്രീരാമ
വിലാസം വീട്ടില്‍ വിഷ്ണു(33), ചിറക്കര ഇടവട്ടം ഹരിതശ്രീ ശരത് (33) എന്നിവരാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി കല്ലുവാതുക്കല്‍ ബിവറേജില്‍ മദ്യം വാങ്ങാന്‍ എത്തിയ പാരിപ്പള്ളി കാവടിക്കോണം സ്വദേശി വീനസ്(37) നേയും സുഹൃത്തുക്കളേയുമാണ് പ്രതികള്‍ ഉള്‍പ്പെട്ട സംഘം മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. ബിവറേജിന് മുന്നില്‍ ഇവരുടെ വാഹനം ശരിയായ രീതിയിലല്ല പാര്‍ക്ക് ചെയ്യ്തത് എന്നാരോപിച്ചു കൊണ്ട് പ്രതികള്‍ ഇവരെ ചീത്ത വിളിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യ്തതിനെ തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും പ്രതികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് വിനസിനേയും സുഹൃത്തുക്കളേയും ആക്രമിക്കുകയുമായിരുന്നു. പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം നടത്തിയ പോലീസ് സംഘം അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.