നീണ്ടകര കാന്‍സര്‍ കെയര്‍ സെന്‍ററില്‍ റേഡിയോതെറാപ്പി യൂണിറ്റിന് മൂന്ന് കോടി,ചവറ വയലില്‍ കടവ് കരിത്തുറ പാലം 1.5 കോടി,ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ

Advertisement

ചവറ. നിയോജകമണ്ഡലത്തില്‍ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ക്ക് തുക അനുവദിച്ചു.നീണ്ടകര കാന്‍സര്‍ സെന്‍ററില്‍ റേഡിയോ തെറാപ്പി യൂണിറ്റ് സ്ഥാപിക്കാന്‍ മൂന്ന് കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തി.പന്മന – ചവറ മിനി സിവില്‍ സ്റ്റേഷന്‍ അഞ്ചാംനില പൂര്‍ത്തീകരണം (79ലക്ഷം), ചവറ മിനിസിവില്‍സ്റ്റേഷന്‍ ട്രഷറി നവീകരണം (75ലക്ഷം), ശങ്കരമംഗലം ഗവ. എച്ച്.എസ്.എസ്. ഗ്രൗണ്ട് നിര്‍മ്മാണം (ഒരുകോടി), പന്മനമനയില്‍ എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസ് ഗ്രൗണ്ട് നിര്‍മ്മാണം (ഒരുകോടി),

തേവലക്കര അയ്യന്‍കോയിക്കല്‍ എല്‍.പി.എസിന് പുതിയ കെട്ടിടം (ഒരുകോടി),ചവറ – ചവറ വയലില്‍ കടവ് കരിത്തുറ പാലം (1.5കോടി), ചവറ കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടം (ഒരുകോടി), ചവറ പൊന്നാനിക്കല്‍ മുക്ക്-കുളത്തൂര്‍മുക്ക് – കുളമുളളയില്‍ -പകല്‍ പരിപാലനകേന്ദ്രം – മണ്ണൂര്‍മുക്ക്-ഒടുക്കത്ത്മുക്ക് റോഡ് (50ലക്ഷം),

നീണ്ടകരയില്‍ വലഫാക്ടറി നിര്‍മ്മാണം (അഞ്ച് കോടി), നീണ്ടകര – ചീലാന്തിമുക്ക്-ഉപ്പൂട്ടില്‍ ദളവാപുരം റോഡ് ചിപ്പിങ്ങ് കാര്‍പ്പറ്റ് & സൈഡ് കോണ്‍ക്രീറ്റ് (50ലക്ഷം) നീണ്ടകര കടകത്ത് വെസ്റ്റ് മുതല്‍ അന്നാസ് ലാന്‍റ് ഈസ്റ്റ് വരെ റോഡ് ചിപ്പിങ്ങ് കാര്‍പ്പറ്റ് & സൈഡ് കോണ്‍ക്രീറ്റ്, ഓട (60ലക്ഷം), നീണ്ടകരപുത്തന്‍തുറ, ശക്തികുളങ്ങരവളവില്‍തോപ്പ് എന്നിവിടങ്ങളില്‍ ടെട്രോപാഡ് ഉപയോഗിച്ച് പുലിമുട്ട് നിര്‍മ്മാണം (ഒരുകോടി38ലക്ഷം), പുത്തന്‍തുരുത്ത് – ചീക്കന്‍ തുരുത്ത് പാലം (77ലക്ഷം), ശക്തികുളങ്ങര ബീച്ചില്‍ – ഓപ്പണ്‍ ജിംനേഷ്യവും, ചില്‍ഡ്രന്‍സ് പാര്‍ക്കും ടര്‍ഫും നിര്‍മ്മാണം (50ലക്ഷം) രൂപയും അനുവദിച്ചു.
കൂടാതെ ടോക്കണ്‍ പ്രൊവിഷന്‍ ആയി നിരവധി പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാമ്പത്തിക ഞെരുക്കമുളള സാഹചര്യത്തിലും ചവറയിലെ പ്രധാനപദ്ധതികള്‍ക്കെല്ലാം തുക അനുവദിച്ചിട്ടുണ്ടെന്നും പുതിയ പാലങ്ങള്‍ ഉള്‍പ്പെടെ അനുവദിച്ച മുഴുവന്‍ പദ്ധതികളും വേഗം ഭരണാനുമതി വാങ്ങി നടപ്പാക്കുമെന്നും ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here