എംഡിഎംഎ കേസില്‍ അമ്മയും മകനും സുഹൃത്തും പിടിയില്‍

Advertisement

അഞ്ചല്‍: എംഡിഎംഎ കേസില്‍ അമ്മയും മകനും സുഹൃത്തും അഞ്ചല്‍ പോലീസിന്റെ പിടിയില്‍. അഞ്ചല്‍ കണ്ണംകോട് തുമ്പിയില്‍ റോണക് വില്ലയില്‍ ലീന ജേക്കബ്, മകന്‍ റോണാക്ക് സജു ജോര്‍ജ്, സുഹൃത്ത് ആലഞ്ചേരി കൃഷ്ണവിലാസത്തില്‍ ആകാശ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പിടിയിലായ ലീനയുടെ ഡ്രൈവര്‍ കൂടിയായ അയിലറ സ്വദേശി പ്രദീപ്ചന്ദ്രനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
പ്രദീപിന് എംഡിഎംഎ കടത്താന്‍ സാമ്പത്തിക സഹായം ചെയ്തതും ഒളിവില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ തയ്യാറാക്കിയതും ലീനയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ മയക്കുമരുന്ന് ഇടപാടിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലീനയ്ക്ക് അറിയാമായിരുന്നുവെന്നും ബംഗളൂരില്‍ വിദ്യാര്‍ഥിയായ റോണക് ആണ് ഇടനിലക്കാരനെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ നവംബറില്‍ അഞ്ചല്‍ ബൈപ്പാസില്‍ നടന്ന എംഡിഎംഎ വേട്ടയുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി. അഞ്ചല്‍ എംഡിഎംഎ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

Advertisement