കൊട്ടാരക്കര.കൊല്ലം ജില്ലയിൽ ഏററവും കൂടുതൽ ക്വാറി ഉള്ള പഞ്ചായത്തായ വെളിയം ഗ്രാമപഞ്ചായത്തിലെ പുതിയ പാറക്വാറി അപേക്ഷ വിവാദമായി.
പുതിയ ഒരു ക്വാറിയ്ക്ക് അനുമതിയ്ക്കായി പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ കിട്ടി ഒരു മാസത്തിലേറെ ആയിട്ടും അപേക്ഷ ഭരണസമിതി അംഗീകാരത്തിനെത്തിയില്ല. വെളിയം ഗ്രാമപഞ്ചായത്ത് ആറാം വാർഡിലാണ് പുതിയ ക്വാറി തുടങ്ങാൻ ഉദ്ദേശിക്കുന്നത്. ഇറിഗേഷൻ റോഡും ജനവാസമേറെയുള്ളതുമാണ് ഈ സ്ഥലം . വെളിയം വില്ലേജ് ബ്ലോക്ക് നമ്പർ 30 ലെ റീസർവേ 320/7,324 /1-2,324 /2 എന്നീ വസ്തുക്കളിലാണ് ഖനനം നടക്കേണ്ടത്.
യഥാസമയം ഭരണസമിതിയിൽ അപേക്ഷ വയ്ക്കാത്തത് ഉദ്യോഗസ്ഥതലത്തിലെ ചില അനാവശ്യ ഇടപെടലുകളാണെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ സെക്രട്ടറി ലീവിന് അപേക്ഷ നൽകിയിരിക്കയാണ്.
പാർലമെൻ്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും പാറക്വാറി ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് വെളിയത്ത് വിവാദം ഉയർന്നിരുന്നു.