സിപിഎം കുന്നത്തൂർ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ടൂറിസം സെമിനാർ 12ന്

Advertisement

ശാസ്താംകോട്ട . സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുന്നത്തൂർ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ ഫെബ്രുവരി 12 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ശാസ്താംകോട്ടയിൽ നടക്കും. ടൂറിസം വികസനം കേരളത്തിലും കൊല്ലത്തും കുന്നത്തൂരിലും’എന്ന വിഷയത്തെ ആസ്‌പദമാക്കി നടക്കുന്ന സെമിനാർ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പ്ലാനിങ് ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര വിഷയം അവതരിപ്പിക്കും. മുൻ എം പി കെ സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഗോപൻ,ശാസ്താംകോട്ട പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ ഗീത, പടിഞ്ഞാറെ കല്ലട പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ഉണ്ണികൃഷ്ണൻ, വേണാട് ടൂറിസം സഹകരണസംഘം പ്രസിഡന്റ് തോമസ് വൈദ്യൻ,മൺറോഐലൻ്റ് ടൂറിസം ഡെവലപ്മെൻ്റ് സൊസൈറ്റി പ്രസിഡന്റ് ബിനു കരുണാകരൻ,തടാക സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഹരി കുറിശേരി,കെ കെ രവികുമാർ, എൻ യശ്പാൽ,എസ് ശശികുമാർ തുടങ്ങിയവർ പ്രതികരണങ്ങൾ നടത്തും

Advertisement