ചവറ.വികാസ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കൗമാരപ്രായക്കാരായ കുട്ടികൾക്ക് ബോധവൽക്കരണക്ലാസ്സ് നടന്നു. കൗൺസലർ കുമാരി. ഫിൻസി യാണ് ക്ലാസ്സ് നയിച്ചത്. ക്ലാസ്സിൽ 50ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ മാനസികമായുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും ഇന്റർനെറ്റിന്റെ അമിത ഉപയോഗത്തെ കുറിച്ചും ലഹരി യുടെ ഉപയോഗത്തെ കുറിച്ചും സംസാരിച്ചു. വികാസ് അംഗങ്ങൾ, വനിതാവേദി, ബാലവേദി അംഗങ്ങൾ സജീവമായിരുന്നു.