കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയിൽ(കുഫോസ് )ഫാക്കൽറ്റി ഓഫ് ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ അബ്ദുൽ ഹക്കീം എച്ച് (റിട്ട: അസിസ്റ്റന്റ് രജിസ്ട്രാർ, കുഫോസ്). കൊല്ലം ജില്ലയി ൽ ശാസ്താംകോട്ട പ്ലെസന്റ് ( തടത്തിലഴികത്തു തറയിൽ) പരേതരായ ഹനീഫ, റുഖ്യാ ഉമ്മാൾ ദമ്പതികളുടെ മകനാണ്. ഡിഫാൻസ് സർവീസിൽ സയന്റിസ്റ്റ് ആയ ഡോക്ടർ രഹന കെ ഷംസുദീനാണ് ഭാര്യ. ദീർഘകാലം ഗവ: കോളേജ്, പ്ലസ് ടു അധ്യാപകൻ ആയും
ജോലി നോക്കിയിട്ടുണ്ട്. യുണൈറ്റഡ് നേഷൻസ് കൺസർവേഷൻ ബോഡിയിൽ അംഗമായ ഡോക്ടർ രാജീവ് രാഘവന്റെയും പ്രൊഫസർ (ഡോക്ടർ) അനൂ ഗോപിനാഥിന്റെയും മേൽനോട്ടത്തിലാണ് ഗവേഷണം നടത്തിയത്.